Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AishwaryaRaiBachchan

ഐശ്വര്യ-അഭിഷേക് പ്രണയം വിരിഞ്ഞ പിങ്ക് സിറ്റി; ഒ​രു ക​ബ​ഡി ടീം ​ജ​നി​ച്ച ക​ഥയും..!

സി​നി​മ​യി​ലെ പ്ര​ണ​യ​രം​ഗ​ങ്ങ​ളെ​ക്കാ​ൾ മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ൾ ജീ​വി​ത​ത്തി​ലു​ണ്ടാ​കും. ഹൃ​ദ​യ​ത്തി​ന്‍റെ കോ​ണി​ൽ എ​ന്നു​മു​ണ്ടാ​കും ആ ​മധുരനൊന്പര സ്മ​ര​ണ​ക​ൾ. ബോ​ളി​വു​ഡ് താ​ര​ദ​ന്പ​തി​ക​ളാ​യ ഐ​ശ്വ​ര്യ-​അ​ഭി​ഷേ​ക് പ്ര​ണ​യ​ക​ഥ​യി​ലു​മു​ണ്ട്, നിരവധി അ​തി​മ​നോ​ഹ​ര മു​ഹൂ​ർ​ത്ത​ങ്ങ​ൾ. അ​ത്ര​മേ​ൽ സി​നി​മാ​റ്റി​ക്കാ​ണ് അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ​യും ഐ​ശ്വ​ര്യ റാ​യി​യു​ടെ​യും പ്ര​ണ​യ​ക​ഥ​യി​ലെ പ​ല ഏ​ടു​ക​ളും. എ​ന്നാ​ൽ സ്ക്രീ​നി​ലെ പ്ര​ണ​യം കായികരംഗത്തും പ​ട​ർ​ന്നു​പി​ടി​ച്ച ക​ഥ അധികമാർക്കും അറിയില്ല.

പ്രൊ ​ക​ബ​ഡി ലീ​ഗി​ലെ ക​രു​ത്തു​റ്റ സാ​ന്നി​ധ്യ​മാ​യ ജ​യ്പുർ പി​ങ്ക് പാ​ന്തേ​ഴ്സ് എ​ന്ന ടീ​മി​ന്‍റെ ജ​ന​ന​ത്തി​ന് പി​ന്നി​ൽ അ​ഭി​ഷേ​കി​ന്‍റെ ഉ​ള്ളി​ലെ ക​ബ​ഡി പ്രേ​മം മാ​ത്ര​മ​ല്ല, ഐ​ശ്വ​ര്യ​യോ​ടു​ള്ള അ​ട​ങ്ങാ​ത്ത അഭിനിവേശം കൂടിയുണ്ട്. അ​ഭി​ഷേ​ക് എ​ന്ന യു​വ​ന​ട​ൻ തന്‍റെ ക​രി​യ​റി​ന് തു​ട​ക്ക​മി​ട്ട റ​ഫ്യൂ​ജി എ​ന്ന ആ​ദ്യ ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ ജയ്പുർ ആയിരുന്നു. അതേ ജയ്പുർ നഗരത്തിൽവച്ചാണ് ഐശ്വര്യയോടുള്ള അനുരാഗം ആത്മാവിൽ പൊട്ടിമുളച്ചത്. പിങ്ക് സി​റ്റി​യു​ടെ തെ​രു​വു​ക​ളി​ലാ​യി​രു​ന്നു ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ ആ ​പ്ര​ണ​യ​കാ​ലം.

ആ പ്രണയകാലത്തിനുള്ള ഉ​പ​ഹാ​ര​മാ​യാ​ണ് 2014-ൽ ​സ്പോ​ർ​ട്സ് ഫ്രാ​ഞ്ചൈ​സി സ്വ​ന്ത​മാ​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ അ​ഭി​ഷേ​ക് ജ​യ്പുരി​നെ​ത്ത​ന്നെ മാ​റോ​ട​ണ​ച്ച​ത്. ബി​സി​ന​സ് എ​ന്ന​തി​ന​പ്പു​റം, ആ ​ന​ഗ​ര​ത്തോ​ട് ത​നി​ക്കു​ള്ള വൈ​കാ​രി​ക​മാ​യ ക​ട​പ്പാ​ടാ​യി​രു​ന്നു താരത്തിന്‍റെ ​തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ. ടീ​മിന്‍റെ പേ​രും നി​റ​വും ചി​ഹ്ന​വു​മെ​ല്ലാം ബച്ചൻ കുടുംബവുമായി ബന്ധപ്പെട്ടതായിരുന്നു.

തന്‍റെ കു​ഞ്ഞു മ​ക​ൾ ആ​രാ​ധ്യ​യ്ക്ക് അ​ക്കാ​ല​ത്ത് ഏ​റെ പ്രി​യ​പ്പെ​ട്ട നി​റ​മാ​യി​രു​ന്നു പി​ങ്ക്. എ​ന്നാ​ൽ, പി​ങ്ക് പാ​ന്ത​ർ എ​ന്ന പേ​രാ​ക​ട്ടെ, ഐ​ശ്വ​ര്യ അ​ഭി​ന​യി​ച്ച ഹോ​ളി​വു​ഡ് ചി​ത്ര​മാ​യ ദി ​പി​ങ്ക് പാ​ന്ത​ർ 2-​ൽനി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടു നാമകരണം ചെയ്തതാണ്. ക​ഥ അ​വി​ടെ​യും തീ​രു​ന്നി​ല്ല; ജ​യ്പുർ പി​ങ്ക് പാ​ന്തേ​ഴ്സി​ന്‍റെ ഔ​ദ്യോ​ഗി​ക ലോ​ഗോ​യായ പാ​ന്ത​റി​ലേ​ക്ക് സൂ​ക്ഷി​ച്ചു​നോ​ക്കി​യാ​ൽ മറ്റൊന്നുകൂടി കാണാം. തന്‍റെ പ്രിയപ്പെട്ടവളുടെ കണ്ണിന്‍റെ നീല കലർന്ന നിറമാണ് പാന്തറിന്‍റെ കണ്ണിനും അഭിഷേക് നൽകിയത്.

ഒ​രു പ്ര​ണ​യ​ക​ഥ​യു​ടെ ഓ​ർമ​ച്ചെ​പ്പി​ൽനി​ന്ന് രൂപംകൊണ്ട്, മൈ​താ​ന​ങ്ങ​ളെ വി​റ​പ്പി​ച്ച ജ​യ്പു​ർ പി​ങ്ക് പാ​ന്തേ​ഴ്സി​ന്‍റെ ച​രി​ത്രം, വെള്ളിത്തിരയിലെ പ്രണയകാവ്യത്തേക്കാളും ഹൃദയസ്പർശിയായ ഒന്നാണ്.

Latest News

Corehub Up